ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമായതോടെ ആരോഗ്യരംഗം ടി.ബി പോലുള്ള രോഗങ്ങളുടെ പരിശോധന കുറഞ്ഞെന്ന് കേന്ദ്ര മന്ത്രി. ബി.ജെ.പി രാജ്യസഭാ അംഗം കെ.ജെ അല്‍ഫോണ്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 ലക്ഷം ടി.ബി രോഗ ബാധിതര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. കൊവിഡില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ടിബി പോലുള്ള രോഗങ്ങില്‍ ശ്രദ്ധിക്കാതെയായെന്ന് അദ്ദേഹം രാജ്യസഭയുടെ ഉപസഭയില്‍ പറഞ്ഞു.
കൊവിഡ് രോഗപ്രതിരോധത്തിനിടെ ടി.ബി പ്രതിരോധം കുറഞ്ഞു: കെ.ജെ അല്‍ഫോണ്‍സ് - Fight against TB
24 ലക്ഷം ടി.ബി രോഗ ബാധിതര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. കൊവിഡില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ടിബി പോലുള്ള രോഗങ്ങില്‍ ശ്രദ്ധിക്കാതെയായെന്ന് അദ്ദേഹം രാജ്യസഭയുടെ ഉപസഭയില്‍ പറഞ്ഞു.
2030 ഓടെ ലോകത്ത് നിന്നും ടി.ബി ഇല്ലാതാക്കുമെന്നാണ് ആഗോള തലത്തിലെ തീരുമാനം. എന്നാല്‍ രോഗം 2025 ഓടെ തന്നെ രാജ്യത്ത് നിന്നും തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടു. അതേസം 2016ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച പാപ്പരത്വ നിയമ ഭേദഗതി ബില്‍ അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിക്കും.
നേരത്തെ ബിജെപി എംപിമാരായ സോണൽ മാൻസിംഗും നീരജ് ശേഖറും ഉപരിസഭയിൽ ശൂന്യ വേളക്ക് നോട്ടീസ് നൽകിയിരുന്നു. കൊവിഡ് കാരണം ബുദ്ധിമുട്ടുകൾ നേരിടുന്ന കലാകാരന്മാർക്ക് പിന്തുണ നൽകണമെന്ന ആവശ്യത്തിൽ മാൻസിംഗ് നോട്ടീസ് നൽകിയപ്പോൾ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഭോജ്പുരിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശേഖറും നോട്ടീസ് നല്‍കി. തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.