ബെംഗളൂരു:ഒരു പ്ലാസ്റ്റിക് കുപ്പി തന്നാല്‍ ഒരു ഗ്ലാസ് ചൂട് ചായ ഫ്രീ. കര്‍ണാടകയിലെ വിജയ പുരയിലെ ഇന്ദിര കാന്‍റീനാണ് വേറിട്ട ഈ ആശയത്തിന് പിന്നില്‍. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി കുറച്ച് പ്ലാസ്റ്റിക് രഹിത ഭൂമിയാക്കി ലോകത്തെ മാറ്റുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിനുള്ളത്. ഇതിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ എണ്ണം പരമാവധി കുറച്ച് വൃത്തിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്നാണ് കോര്‍പ്പറേഷൻ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു ഗ്ലാസ് ചായ: ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം - ബംഗളൂരു
വിജയപുരയിലെ ഇന്ദിര കാന്‍റീനാണ് വേറിട്ട ഈ ആശയത്തിന് പിന്നില്‍
ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു ഗ്ലാസ് ചായ: ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം
കാന്‍റീനിലേക്കെത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ബഗല്‍കോട്ടിലെ സിമന്‍റ് ഫാക്ടറിയിലേക്കാണ് അയക്കുന്നത്. നഗരത്തില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് കുപ്പിക്ക് പകരം ചായ എന്ന ആശയം കൊണ്ടുവന്നതെന്ന് കാന്‍റീൻ പ്രവര്‍ത്തകരും പറയുന്നു. നിലവില്‍ 14 ടണ്‍ പ്ലാസ്റ്റിക്കാണ് വിവിധ കടകളില്‍ നിന്ന് കോര്‍പ്പറേഷൻ പിടിച്ചെടുത്തത് . പ്രതിദിനം 400 കിലോ പ്ലാസ്റ്റിക്കാണ് നഗരത്തില്‍ നിന്ന് ശേഖരിക്കുന്നത്.
Last Updated : Jan 27, 2020, 9:15 AM IST