ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ സഹോദരൻ അഗ്രാസെൻ ഗെലോട്ടിന്‍റെ വീട്ടിൽ റെയ്‌ഡ്. വളം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അഗ്രാസെൻ ഗെലോട്ടിന്‍റെ ജയ്‌പൂരിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
അശോക് ഗെലോട്ടിന്‍റെ സഹോദരൻ അഗ്രാസെൻ ഗെലോട്ടിന്‍റെ വീട്ടിൽ റെയ്‌ഡ് - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
അഗ്രാസെൻ ഗെലോട്ടിന്‍റെ ജയ്‌പൂരിലെ വീട്ടിലാണ് എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് നടത്തിയത്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
![അശോക് ഗെലോട്ടിന്‍റെ സഹോദരൻ അഗ്രാസെൻ ഗെലോട്ടിന്‍റെ വീട്ടിൽ റെയ്‌ഡ് fertiliser scam വളം അഴിമതിക്കേസ് അശോക് ഗെലോട്ട് അഗ്രാസെൻ ഗെലോട്ട് Ashok Gellot Agrasen Gellot എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് Enforcement Directorate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8123729-667-8123729-1595401864805.jpg)
വളം അഴിമതിക്കേസ്; അശോക് ഗെലോട്ടിന്‍റെ സഹോദരൻ അഗ്രാസെൻ ഗെലോട്ടിന്‍റെ വീട്ടിൽ റെയ്‌ഡ്
വളം അഴിമതിക്കേസ്; അശോക് ഗെലോട്ടിന്‍റെ സഹോദരൻ അഗ്രാസെൻ ഗെലോട്ടിന്‍റെ വീട്ടിൽ റെയ്‌ഡ്
അനുപം കൃഷി എന്ന കമ്പനിയുടെ ഉടമയാണ് അഗ്രാസെൻ ഗെലോട്ട്. കേസിൽ കസ്റ്റംസ് വകുപ്പ് ഏഴ് കോടി രൂപ പിഴ ചുമത്തിയിരുന്നു. മുൻ എംപി ബദ്രിറാം ജഖാദിന്‍റെ ജോധ്പൂരിലെ വീട്ടിലും എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് നടത്തി. പിപിഇ കിറ്റുകൾ ധരിച്ചാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയത്.