കേരളം

kerala

ETV Bharat / bharat

ഭാര്യയുടെ അമിത ചിലവും പീഡനവും; യുവാവ് ആത്മഹത്യ ചെയ്‌തു - സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്‌തു

ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീനാഥിനെയാണ് (39) ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

echie commits suicide  techie commits suicide in bengaluru  Fed up with wife's 'extravagance'  ബെംഗളൂരു  സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്‌തു  ടെക്കി ആത്മഹത്യ ചെയ്‌തു
ബെംഗളൂരു

By

Published : Dec 14, 2019, 10:36 AM IST

ബെംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്‌തു. ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീനാഥിനെയാണ് (39) ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റ് വാങ്ങുന്നതിനായി ഇയാൾ ബാങ്കില്‍ നിന്ന് വായ്‌പയെടുത്തിരുന്നു. ഇതിനുപുറമെ ഭാര്യയുടെ അനാവശ്യ ചിലവുകളും ഇയാളെ കടക്കെണിയിലാക്കി. ഭാര്യ രേഖയില്‍ നിന്നുണ്ടായ പീഡനവും മാനസിക സമ്മര്‍ദ്ദവുമാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശ്രീനാഥിന്‍റെ പിതാവിന്‍റെ പേരിലുള്ള സ്വത്തുക്കൾ വാങ്ങുന്നതിനായി രേഖ നിരന്തരം ഇയാളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രേഖയ്ക്കും അവരുടെ മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details