രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന്‍ കൊലപ്പെടുത്തി - Accused arrested
മുംബൈയിലാണ് സംഭവം. അമ്മ എപ്പോഴും രോഗിയായിരുന്നുവെന്നും അതിൽ നിന്ന് അവർക്ക് മുക്തി നൽകാനാണ് കൊലപ്പെടുത്തിയതെന്നുമാണ് മകന്‍ പൊലീസിനോട്
അമ്മയുടെ രോഗാവസ്ഥ; അമ്മയെ കൊലപ്പെടുത്തി മകൻ
മുംബൈ:മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ 62കാരിയായ അമ്മയെ മകൻ കൊലപ്പെടുത്തി. ഞായറാഴ്ച താരാപൂർ ടൗണിലാണ് സംഭവം. ജയ്‌പ്രകാശ് ദിബി (30) എന്ന പ്രതി അമ്മ ചന്ദ്രാവതിയെ ഇരുമ്പ് വടികൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അമ്മ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇളയ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അമ്മ എപ്പോഴും രോഗിയായിരുന്നുവെന്നും അതിൽ നിന്ന് അവർക്ക് മുക്തി നൽകാനാണ് കൊലപ്പെടുത്തിയതെന്നുമാണ് ജയപ്രകാശ് ദിബി പൊലീസിനോട് പറഞ്ഞത്.