ഹൈദരാബാദ്: പ്ലാസ്റ്റിക്ക് മുക്ത വില്പനശാലയുമായി ചാര്‍ട്ടേഡ് അകൗണ്ടന്‍റായ പങ്കജ്. ചെന്നൈ, ഷിംല, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക് വിമുക്ത സ്റ്റോറുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പങ്കജ് സെക്കന്തരാബാദില്‍ വില്പനശാല ആരംഭിച്ചത്. അരിയും അച്ചാറുകളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 170 ഓളം ഉത്പ്പന്നങ്ങളാണ് സ്റ്റോറിലുള്ളത്. ഗ്ലാസ് പാത്രങ്ങളിലും ഇരുമ്പു പെട്ടികളിലുമാണ് വില്‍പ്പനക്കുള്ള ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല പ്ലാസ്റ്റിക്ക് മുക്ത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കടയിലെത്തുന്ന ഉപഭോക്താക്കളെ പങ്കജ് പ്രരിപ്പിക്കുന്നുമുണ്ട്. നിത്യജീവിതത്തില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി കുറക്കുക എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. പ്രകൃതിദത്തമായി നിര്‍മ്മിക്കുന്ന വിവിധതരം കാപ്പികള്‍, സോപ്പുകള്‍, ഷാമ്പുകള്‍, എന്നിവയും അദ്ദേഹം കടയില്‍ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റികിനോട് വിടപറഞ്ഞ് പങ്കജ്; ബദലായി ഗ്ലാസ്- ഇരുമ്പ് പാത്രങ്ങൾ - പങ്കജ്
ചെന്നൈ, ഷിംല, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക് വിമുക്ത സ്റ്റോറുകളില്‍ നിന്നും പ്രചേദനം ഉള്‍ക്കൊണ്ടാണ് പങ്കജ് തന്‍റെ പുതിയ സ്റ്റോര്‍ തുറന്നത്. സെക്കന്തരാബാദിലാണ് സ്ഥാപനമുള്ളത്. അരിയും അച്ചാറുകളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 170 ഓളം ഉത്പ്പന്നങ്ങളാണ് സ്റ്റോറിലുള്ളത്.
കടയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മിക്കതും സ്ത്രീകൾ കുടില്‍ വ്യവസായമായി നിർമിക്കുന്നതാണ്. പ്രകൃതിയോട് അടുക്കു പ്ലാസ്റ്റിക്കിനോട് വിടപറയു എന്ന സന്ദേശം കടയില്‍ നിന്നും വാങ്ങുന്ന സാധനങ്ങളില്‍ അദ്ദേഹം എഴുതി പ്രചരിപ്പിക്കുന്നുമുണ്ട്. പ്ലാസ്റ്റിക്ക് വിമുക്ത കട തുടങ്ങിയിട്ട് മൂന്ന് മാസമായെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് ഉപയോഗത്തില്‍ ജനങ്ങളെ പിന്‍തിരിപ്പിക്കാനുള്ള തങ്ങളുടെ എളിയ ശ്രമമാണ് ഇതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിന്‍റ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ട്. ഹൈദരാബാദില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കട പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി വളര്‍ത്തികൊണ്ടുവാന്‍ അദ്ദേഹം പ്രേരിപ്പിക്കുന്നു.
പ്ലാസ്റ്റിക് രഹിത ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഓരോ ഉപഭോക്താവിനും പ്രകൃതിക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും പങ്കജ് പറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായി നാം സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇവ വാങ്ങുവാനുള്ള സഞ്ചികള്‍ നാം കൊണ്ടുപോയാല്‍ പ്ലസ്റ്റിക്കിന്‍റെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്താനാകും. തന്‍റെ കടയിലെത്തുന്നവര്‍ക്ക് പേപ്പര്‍ കവറുകളിലാണ് ഉല്‍പ്പനങ്ങള്‍ നല്‍കുന്നത്. എണ്ണപോലുള്ള ദ്രാവക ഉല്‍പന്നങ്ങള്‍ നല്‍കാന്‍ കുപ്പി പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാസപദാർഥങ്ങൾ ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങളാണ് താന്‍ വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വില്‍പ്പന ഉടന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.