കേരളം

kerala

ETV Bharat / bharat

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്‌ത് ഡി.എസ്. ഹൂഡ

ചില ഉപകരണങ്ങളുടെ നിര്‍മാണത്തിന് രാജ്യം പാകമാവുന്നത് വരെ ഇറക്കുമതി തുടരുമെന്ന് ഡി. എസ്. ഹൂഡ ഇടിവി ഭാരതിനോട് പറഞ്ഞു

FDI  defence  Foreign investment  DS Hooda  പ്രതിരോധ മേഖല  ഡി.എസ്. ഹൂഡ  വിദേശ നിക്ഷപ പരിധി
പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷപ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്‌ത് ഡി.എസ്. ഹൂഡ

By

Published : May 16, 2020, 10:00 PM IST

ഹൈദരാബാദ്‌: രാജ്യത്തെ പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത് സ്വാഗതം ചെയ്‌ത് ലഫ്റ്റനന്‍റ് ജനറല്‍ ഡി.എസ്. ഹൂഡ. പ്രതിരോധ മേഖല സ്വദേശവല്‍ക്കരിക്കുന്നതും ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതി നിര്‍ത്തുന്നതും സ്വാഗതാര്‍ഹമാണ് എന്നാല്‍ ചില ഉപകരണങ്ങളുടെ നിര്‍മാണത്തിന് രാജ്യം പാകമാവുന്നത് വരെ ഇറക്കുമതി തുടരുമെന്ന് ഡി. എസ്. ഹൂഡ ഇടിവി ഭാരതുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. മികച്ച പ്രതിരോധ ഉപകരണങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള തദ്ദേശീയ സ്ഥാപനങ്ങള്‍ വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷപ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്‌ത് ഡി.എസ്. ഹൂഡ

സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ നാലാം ഘട്ട പ്രഖ്യാപനവേളയില്‍ നിലവിലുണ്ടായിരുന്ന 49 ശതമാനം വിദേശ നിക്ഷേപ പരിധി 75 ശതമാനമായി ഉയര്‍ത്തുന്നതായി കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details