ഐസോൾ:അയൽരാജ്യമായ മ്യാൻമറിൽ നിന്ന് കടത്തിയ 1.9 കിലോ ഹെറോയിനുമായി വയോധികനെയും മകനെയും മിസോറം പൊലീസ് അറസ്റ്റ് ചെയ്തു. മിസോറാം സ്വദേശികളായ ദുഹ്കിമ (62), മകന്‍ റെംതാങ്‌പുയ (33) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹെറോയിന് ഒരു കോടി രൂപ വില വരുമെന്ന് മിസോറം പൊലീസ് സിഐഡി ഉദ്യോഗസ്ഥൻ പറഞ്ഞു. മയക്കുമരുന്ന് കടത്ത്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ (എൻഡിപിഎസ്) നിയമപ്രകാരം പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
മിസോറാമിൽ ഹെറോയിനുമായി വയോധികനും മകനും അറസ്റ്റിൽ - ഹെറോയിനു
കൊവിഡിനെ തുടർന്ന് മിസോറാമിന് ബംഗ്ലാദേശും മ്യാൻമറുമായുള്ള അന്തർദേശീയ അതിർത്തിയും ത്രിപുര, അസം, മണിപ്പൂർ എന്നിവയുമായുള്ള സംസ്ഥാന അതിർത്തികളും അടച്ചിട്ടുണ്ടെങ്കിലും മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത് എന്നിവ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്
![മിസോറാമിൽ ഹെറോയിനുമായി വയോധികനും മകനും അറസ്റ്റിൽ Mizoram heroin CID NDPS Act Assam Rifles മിസോറാമിൽ ഒരു കോടി രൂപയുടെ ഹെറോയിനുമായി വയോധികനും മകനും അറസ്റ്റിൽ ഹെറോയിനു മിസോറാമിൽ ഒരു കോടി രൂപയുടെ ഹെറോയിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8196471-750-8196471-1595865797811.jpg)
കൊവിഡിനെ തുടർന്ന് മിസോറാമിന് ബംഗ്ലാദേശും മ്യാൻമറുമായുള്ള അന്തർദേശീയ അതിർത്തിയും ത്രിപുര, അസം, മണിപ്പൂർ എന്നിവയുമായുള്ള സംസ്ഥാന അതിർത്തികളും അടച്ചിട്ടുണ്ടെങ്കിലും കള്ളക്കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മ്യാൻമറിൽ നിന്ന് കടത്തിയ നാല് കോടി രൂപ വിലമതിക്കുന്ന 25 ട്രക്കുകൾ അസം റൈഫിൾസ് ഉദ്യോഗസ്ഥർ അടുത്തിടെ പിടിച്ചെടുത്തിരുന്നു. മിസോറാമിന് മ്യാൻമറുമായി 404 കിലോമീറ്ററും ബംഗ്ലാദേശുമായി 318 കിലോമീറ്ററും ദൂരമുള്ള അന്താരാഷ്ട്ര അതിർത്തിയാണുള്ളത്. ബിഎസ്‌എഫ് ബംഗ്ലാദേശ് അതിർത്തിയിലും അസം റൈഫിൾസ് മ്യാൻമറുമായുള്ള അതിർത്തിയിലും സേനയെ വിന്യസിച്ചിട്ടുണ്ട്.