ലഖ്‌നൗ: ലോനിയിലെ ചിരോഡിയിൽ മധ്യവയസ്ക്കൻ വീടിന് തീയിട്ടു. സംഭവത്തിൽ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മകൾക്കും കുട്ടിയ്ക്കും പരിക്കേറ്റു. മുറിയിൽ പെട്രോൾ ഒഴിച്ച ശേഷം വാതിലുകൾ പുറത്ത് നിന്ന് ഇയാൾ പൂട്ടിയതായി ഭാര്യ പറഞ്ഞു. മകളേയും കുട്ടിയെയും ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാസിയാബാദിൽ മധ്യവയസ്കൻ വീടിന് തീയിട്ടു - ഗാസിയാബാദ്
സംഭവത്തിൽ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മകൾക്കും കുട്ടിയ്ക്കും പരിക്കേറ്റു.
ഗാസിയാബാദ്
പഴകച്ചവടക്കാരനായ ഇയാൾക്ക് ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. മകൾ സ്ത്രീധനം പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. മകൾക്ക് മറ്റൊരു ബന്ധമുള്ളതായി ഇയാൾ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.