സൂറത്തിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവ് അറസ്‌റ്റിൽ - ബലാത്സംഗം
പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ കസ്‌റ്റഡിയിലെടുത്തു.
ഗാന്ധിനഗർ: ഭാര്യയുടെ അഭാവത്തിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിൽ ബുധനാഴ്‌ച അമ്മ ജോലിക്ക് പോയ സമയത്താണ് ഏഴു വയസുള്ള പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ അമ്മ, മകൾ കരയുന്നത് കണ്ട് വിവരം തിരക്കിയപ്പോൾ പിതാവിൽ നിന്ന് തനിക്ക് നേരിട്ട ക്രൂരതയെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു. തുടർന്ന് വാരച്ച പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.