കേരളം

kerala

ETV Bharat / bharat

കഫേ കോഫി ഡെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു - കഫേ കോഫി ഡെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം ചികില്‍സയിലായിരുന്നു

കഫേ കോഫി ഡെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു

By

Published : Aug 26, 2019, 9:24 AM IST

മൈസൂര്‍:മകന് പിന്നാലെ ലോകത്തോട് വിട പറഞ്ഞ് കഫേ കോഫി ഡെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയുടെ അച്ഛന്‍ ഗംഗയ്യ ഹെഡ്ഗെ. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 96 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം ചികില്‍സയിലായിരുന്നു.

അവസാന ദിവസങ്ങളില്‍ കോമയിലായിരുന്നു ഗംഗയ്യ ഹെഡ്ഗെ. കാണാതാകുന്നതിന് മുന്‍പ് സിദ്ധാര്‍ഥ അച്ഛനെ കാണാന്‍ മൈസൂരിലെത്തിയിരുന്നു. അച്ഛന്‍റെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞായിരുന്നു സിദ്ധാര്‍ഥ മടങ്ങിയതെന്നും ബന്ധുക്കള്‍ അനുസ്‌മരിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വി.ജി സിദ്ധാര്‍ഥയെ മരിച്ച നിലയില്‍ കണ്ടത്തിയത്.

ABOUT THE AUTHOR

...view details