ഉത്തര്‍ പ്രദേശ്: ഒരു ഗ്ലാസ് പാലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിതാവ് മക്കളെ വെടിവച്ച ശേഷം സ്വയം നിറയൊഴിച്ചു. പുരൺപൂർ പ്രദേശത്തെ സോഹന്ന ഗ്രാമത്തിലാണ് സംഭവം. ഗുർമുഖ് സിംഗ് (55) ആണ് മക്കളെ വെടിവച്ചത്. മക്കളായ ജാസ്കരണ്‍ (16) അവതാര്‍ സിംഗ് എന്നിവരെയാണ് വെടിവച്ചത്. ഈ സമയം ഇയാളുടെ ഭാര്യയും മകളും അകലെയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉത്തര്‍പ്രദേശില്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു - ഗുര്‍മുഖ് സിംഗ്
ഗുർമുഖ് സിംഗ് (55) ആണ് മക്കളായ ജാസ്കരണ്‍, അവതാര്‍ സിംഗ് എന്നിവരെ വെടിവച്ചത്
പാലുമായി ബന്ധപ്പെട്ട തര്‍ക്കം പിതാവ് മകനെ കൊലപ്പെടുത്തി
മകന്‍ കൂടുതല്‍ പാല്‍ കുടിച്ചെന്നും തനിക്ക് തന്നത് കുറഞ്ഞ് പോയെന്നും ആരോപിച്ചാണ് വെടിവച്ചത്. അച്ഛനും മകനും സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു മകന്‍ അവതാര്‍ ആശുപത്രിയിലാണ്. മകന്‍ പകുതി നിറച്ച പാല്‍ ഗ്ലാസ് നല്‍കിയതാണ് ഇയാളെ പ്രകോപിപിച്ചതെന്ന് പുരണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് ദീക്ഷിത് പറഞ്ഞു.