കേരളം

kerala

ETV Bharat / bharat

സ്ത്രീധനം കാരണം മകളുടെ വിവാഹം മുടങ്ങി; പിതാവ് ആത്മഹത്യചെയ്തു - പിതാവ് ആത്മഹത്യചെയ്തു

കഴിഞ്ഞ ഞായറാഴ്ചയാണ് കൈലാഷ് സിംഗ് എന്ന 50 വയസ്സുകാരനെ രാജസ്ഥാനിലെ റെവാഡി ജില്ലയിലെ പാഡ്‌ല ഗ്രാമത്തിലെ സഹോദരന്‍റെ ഓഫീസിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Father commits suicide after marriage  after marriage gets snapped  kin cries dowry harassment  Bhiwadi  Rajasthan news  സ്ത്രീധനം കാരണം മകളുടെ വിവാഹം മുടങ്ങി; പിതാവ് ആത്മഹത്യചെയ്തു  സ്ത്രീധനം  മകളുടെ വിവാഹം മുടങ്ങി  പിതാവ് ആത്മഹത്യചെയ്തു  കൈലാഷ് സിംഗ്
സ്ത്രീധനം കാരണം മകളുടെ വിവാഹം മുടങ്ങി; പിതാവ് ആത്മഹത്യചെയ്തു

By

Published : Nov 23, 2020, 10:58 PM IST

ഭിവടി: രാജസ്ഥാനില്‍ സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മകളുടെ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് കൈലാഷ് സിംഗ് എന്ന 50 വയസ്സുകാരനെ രാജസ്ഥാനിലെ റെവാഡി ജില്ലയിലെ പാഡ്‌ല ഗ്രാമത്തിലെ സഹോദരന്‍റെ ഓഫീസിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിംഗിന്‍റെ മകൾ പിതാവിന്‍റെ ആത്മഹത്യയില്‍ പൊലീസില്‍ പരാതി നല്‍കി. സ്ത്രീധനം കാരണം മകളുടെ വിവാഹം മുടങ്ങിയപ്പോള്‍ മാനസികമായി തകര്‍ന്ന കൈലാഷ് സിംഗ് വീട് വിട്ടിറങ്ങി പോയതാണെന്ന് പൊലീസ് പറയുന്നു. വിവാഹത്തിന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വരന്‍റെ കുടുംബം നിരന്തരം മാനസികമായി പിതാവിനെ പീഡിപ്പിച്ചിരുന്നതായി മകള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് സിംഗ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി ഭിവടി പൊലീസ് സ്റ്റേഷൻ ഐഐസി രാംശങ്കർ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ മരിച്ചയാളുടെ മാനസിക സമ്മര്‍ദ്ദം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, സ്ത്രീധന നിരോധന നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീധനം കാരണം മകളുടെ വിവാഹം മുടങ്ങി; പിതാവ് ആത്മഹത്യചെയ്തു

ABOUT THE AUTHOR

...view details