മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പിതാവ് മകനെ കൊന്നു - മാസ്ക് കൊലപാതക
ഷോവാബസാറിൽ ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. ബൻഷിധർ മല്ലിക് എന്നയാളാണ് ഭിന്നശേഷിക്കാരനായ മകനെ കഴുത്ത് ഞെരിച്ച് കൊന്നത്
കൊൽക്കത്ത: മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവ് മകനെ കൊന്നു. കൊൽക്കത്തയിലെ ഷോവാബസാറിൽ ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. ബൻഷിധർ മല്ലിക് (78) എന്നയാളാണ് ഭിന്നശേഷിക്കാരനായ മകൻ ഷിർസെന്ദു മല്ലികിനെ (45) കഴുത്ത് ഞെരിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ബൻഷിധർ മല്ലിക് തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. ബൻഷിധറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.