മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റിൽ - കർനാൽ
മൂന്ന്, നാല്, ഏഴ് വയസുള്ള കുട്ടികളെയാണ് പിതാവ് സുശീൽ കുമാർ കനാലിലേക്ക് വലിച്ചെറിഞ്ഞത്
![മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റിൽ Haryana crime Karnal throwing three children into canal മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞു പിതാവ് അറസ്റ്റിൽ ഹരിയാന ക്രൈം കർനാൽ father arrested haryana](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9648195-143-9648195-1606214007193.jpg)
മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റിൽ
ചണ്ഡിഗഡ്: മൂന്ന് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റിലായി. മൂന്ന്, നാല്, ഏഴ് വയസുള്ള കുട്ടികളോടാണ് ഇയാൾ ക്രൂരത കാണിച്ചത്. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് ഇയാൾ കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. കർനാൽ സ്വദേശിയായ സുശീൽ കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ ഭാര്യയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.