പൊലീസിനെതിരെ വിമര്‍ശനവുമായി ഫാദര്‍ ആന്‍റണി മാടശ്ശേരി - എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ്
പിടിച്ചെടുത്തത് 15 കോടിയലധികം, പൊലീസ് രേഖയിലുള്ളത് ഒന്‍പത് കോടി 66 ലക്ഷം.
പൊലീസിനെതിരെ സാമ്പത്തിക ആരോപണവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരി. 15 കോടി രൂപ പിടിച്ചെടുത്തത്. എന്നാല്‍ ഒൻപത് കോടി 66 ലക്ഷം രൂപ പിടിച്ചെടുത്തുവെന്നാണ് പൊലീസ് പുറത്ത് വിട്ട രേഖയിലുള്ളത്. ബാക്കി പണം എവിടെ പോയെന്ന് അറിയില്ലെന്ന് ഫാദര്‍ ആന്‍റണി പറഞ്ഞു. പഞ്ചാബിലെ സവോദയ എന്ന സ്ഥാപനത്തിന്‍റെ പണമാണിത്. എല്ലാത്തിനും രേഖയുണ്ട്. ബുധനാഴ്ച ഇവ ഹാജരാക്കുമെന്നും ഫാദര്‍ ആന്‍റണി പറഞ്ഞു. മാർച്ച് 29നാണ് ഫാദർ ആന്‍റണി മാടശ്ശേരിയെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.