കേരളം

kerala

ETV Bharat / bharat

'ഞങ്ങൾ കുറ്റവാളികളല്ല'; ശശി തരൂരിന് ഫറൂഖ് അബ്‌ദുള്ളയുടെ കത്ത് - jk

പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും അതവരുടെ അവകാശമാണെന്നും ശശി തരൂര്‍

ഫറൂഖ് അബ്‌ദുള്ള  ശശി തരൂര്‍  ശശി തരൂരിന് ഫറൂഖ് അബ്‌ദുള്ളയുടെ കത്ത്  Farooq Abdullah  shashi Tharoor  Farooq Abdullah writes to Tharoor  jk  ജമ്മു കശ്മീര്‍
ഫറൂഖ് അബ്‌ദുള്ള

By

Published : Dec 6, 2019, 9:50 AM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂരിന് കത്തയച്ച് ജമ്മു കശ്‌മീരില്‍ തടവില്‍ക്കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്‌ദുള്ള . താൻ കുറ്റവാളിയല്ലെന്നും പാര്‍ലമെന്‍റംഗം കൂടിയായ തന്നോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ഫറൂഖ് അബ്‌ദുള്ള കത്തിലൂടെ ചോദിക്കുന്നു. ശ്രീനഗറിലെ സബ്‌ജയിലില്‍ കഴിയുകയാണ് ഫറൂഖ് അബ്‌ദുള്ള. ഒക്ടോബര്‍ 21-ന് ശശി തരൂര്‍ തനിക്ക് അയച്ച കത്ത് ഡിസംബര്‍ രണ്ടിനാണ് ലഭിച്ചതെന്നും കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്‌ദുള്ള കത്തില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് ഫറൂഖ് അബ്‌ദുള്ളയുടെ കത്ത് ശശി തരൂര്‍ പങ്കുവച്ചത്.

പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും അതവരുടെ അവകാശമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിനും ജനകീയ പരമാധികാരത്തിനും പാർലമെന്‍റിലെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ശബ്‌ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് അറസ്റ്റെന്നും ശശി തരൂര്‍ ആരോപിച്ചു. ജമ്മു കശ്‌മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഒമര്‍ അബ്‌ദുള്ള, മെഹ്ബൂബ മുഫ്‌തി തുടങ്ങി നിരവധി നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. പൊതു സുരക്ഷ നിയമപ്രകാരമാണ് ഫറൂഖ് അബ്‌ദുള്ളയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details