ഫറൂഖ് അബ്‌ദുല്ലക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി - ജമ്മുകശ്മീർ പുതിയ വാർത്തകൾ
പൊതു സുരക്ഷാ നിയമം(പിഎസ്എ) പ്രകാരം വിചാരണയില്ലാതെ രണ്ടു വർഷം വരെ തടവിൽ വെക്കാം
ഫറൂഖ് അബ്‌ദുള്ളക്കെതിരെ പിഎസ്എ
ശ്രീനഗർ: ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ലക്കെതിരെ രണ്ടു വർഷം വിചാരണയില്ലാതെ തടവിൽ വെക്കുന്ന പൊതു സുരക്ഷാ നിയമം(പിഎസ്എ) ചുമത്തി. കേന്ദ്രം ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 പിൻവലിച്ചതിനെത്തുടർന്ന് ഫറൂഖ് അബ്‌ദുല്ല ഉൾപ്പടെയുളളവർ വീട്ടു തടങ്കലിൽ ആയിരുന്നു. ഞായറാഴ്‌ചയാണ് ഫറൂഖ് അബ്‌ദുല്ലക്കെതിരെ പിഎസ്എ ചുമത്തിയത്. തമിഴ് നാട് എംഡിഎംകെ വൈക്കോ ഫറൂഖ് അബ്‌ദുല്ല അനധികൃത തടങ്കലിലാണ് എന്ന് ആരോപിച്ച് ഹർജി നല്‍കിയിരുന്നു.