വെള്ളപ്പൊക്കത്തില്‍ കര്‍ഷകനെ കാണാതായി - ആന്ധ്രയില്‍ വെള്ളപ്പൊക്കം
ചിറ്റൂര്‍ ജില്ലയിലെ എര്‍പ്പേടിലാണ് സംഭവം.
അമരാവതി: കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ചിറ്റൂര്‍ ജില്ലയിലെ ഒരു കര്‍ഷകനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എര്‍പ്പേടിലാണ് സംഭവം. പാടത്തു വച്ച മോട്ടര്‍ എടുക്കാനായി പോയപ്പോഴാണ് മൂന്ന് കര്‍ഷകര്‍ വെള്ളത്തിന് നടുക്ക് കുടുങ്ങിയത്. ഒഴുകി വന്ന മരത്തില്‍ പിടിച്ചു നിന്ന് ഇവരെ നാട്ടുകാര്‍ കണ്ടു. പിന്നാലെ ഫൈബര്‍ ബോട്ടുമായി രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എന്നാല്‍ കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്തിയപ്പോഴേക്കും ഒരാള്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. മറ്റ് രണ്ട് പേരെ സുരക്ഷിതരായി കരയിലെത്തിച്ചു.