കർഷക ആത്മഹത്യ; ബാങ്ക് അധികൃതർ അറസ്റ്റിൽ - ബാങ്ക് അധികൃതർ
ബാങ്ക് അധികൃതർക്കെതിരെ ഭാര്യയാണ് പരാതി നൽകിയത്

ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കർഷകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കാർഷിക കടത്തെ തുടർന്ന് വേദ്‌പാൽ എന്നയാളാണ് ആത്മഹത്യ ചെയ്‌തത്. വേദ്‌പാലിന്‍റെ പോക്കറ്റിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ബാങ്ക് ജീവനക്കാരെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫത്തേപൂർ പൊലീസിൽ ബാങ്ക് അധികൃതർക്കെതിരെ ഭാര്യ പരാതി നൽകിയത്. വേദ്‌പാൽ 2.5 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും കടമെടുത്തത്. എന്നാൽ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ ബാങ്ക് ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് ബാങ്കിന് പുറത്തെ മരത്തിൽ വേദ്‌പാൽ തൂങ്ങി മരിക്കുയായിരുന്നു. ഐിപിസി സെക്ഷൻ 307 പ്രകാരം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.