ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടന പ്രതിനിധികളുമായി സർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് സംഘടന നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.ഫാം ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള സംഘടന നേതാക്കളുമായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ എന്നിവരാണ് ചർച്ച നടത്തിയത്. ശനിയാഴ്ച വീണ്ടും ചർച്ച നടത്തും.
കർഷക സമരം;രണ്ടാം ഘട്ട ചർച്ചയിലും തീരുമാനമായില്ല,ശനിയാഴ്ച വീണ്ടും ചർച്ച - കർഷകർ
സർക്കാർ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.
സർക്കാരിന് ദുർവാശിയില്ലെന്നും തുറന്ന മനസോടെ കർഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്രസിങ് തോമർ കൂടിക്കാഴചക്ക് ശേഷം അറിയിച്ചു. നിലവില്‍ തുടരുന്ന താങ്ങുവില സബ്രദായത്തില്‍ മാറ്റമുണ്ടാവില്ല. ഇന്നത്തെ ചർച്ചകളില്‍ ഉയർന്ന നിർദേശങ്ങള്‍ കണക്കിലെടുത്ത് അടുത്ത ചർച്ചയില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചർച്ചയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട് . നിയമ ഭേദഗതിയല്ല കർഷകരുടെ ആവശ്യം. നിയമം പൂർണമായി പിന്‍വലിക്കലാണെന്നും കർഷക സംഘടന പ്രതിനിധികള്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.