കേരളം

kerala

ETV Bharat / bharat

കാർഷിക നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് പ്രക്ഷോഭത്തിന് കാരണമെന്ന് നിതീഷ് കുമാർ - പട്‌ന

കർഷകരുമായി സംസാരിക്കാൻ കേന്ദ്രസർക്കാർ തയാറാണെന്നും ഡിസംബർ മൂന്നിന് ചർച്ച നടത്താനുള്ള കേന്ദ്രസർക്കാർ നൽകിയ നിർദേശം കർഷകർ നിരസിച്ചതായും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

Bihar CM Farmers protest  misconceptions  കേന്ദ്രസർക്കാർ  നിതീഷ് കുമാർ  പട്‌ന  ചലോ ഡൽഹി
പ്രക്ഷോഭം നടത്തുന്നവർ തെറ്റിദ്ധരിക്കപ്പെട്ട കർഷകരെന്ന് ബിഹാർ മുഖ്യമന്ത്രി

By

Published : Nov 30, 2020, 4:58 PM IST

പട്‌ന: കാർഷിക നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയെ തുടർന്നാണ് കർഷകർ പ്രക്ഷോഭം നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും . കർഷകരുമായി സംസാരിക്കാൻ കേന്ദ്രസർക്കാർ തയാറാണെന്നും നിതീഷ് കുമാർ പറഞ്ഞു. ഡൽഹിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളിൽ കർഷകർ പ്രതിഷേധിക്കുന്നുണ്ടെന്നും ഡിസംബർ മൂന്നിന് ചർച്ച നടത്താനുള്ള കേന്ദ്രസർക്കാർ നൽകിയ നിർദേശം കർഷകർ നിരസിച്ചതായും അദ്ദേഹം പറഞ്ഞു. 32 ഓളം കർഷക സംഘടനകൾ അതിർത്തിയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണം.

സെപ്റ്റംബറിൽ പാർലമെൻ്റ് പാസാക്കിയ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘ചലോ ഡൽഹി’ മുദ്രാവാക്യമുയർത്തിയാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങിയത്. കർഷക സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. നൂറുകണക്കിനുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

...view details