ന്യൂഡൽഹി: ഡൽഹിയുടെ വിവിധ അതിർത്തി പ്രദേശങ്ങളിലായി പ്രതിഷേധിക്കുന്ന കർഷകരോട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്‍റെ കത്ത് വായിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുമായി വിഷയം ചർച്ച ചെയ്യാമെന്ന് കാണിച്ചു കൊണ്ടുള്ള കൃഷി മന്ത്രിയുടെ കത്തിനെ അഭിനന്ദിച്ചതിനൊപ്പം ഇത് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
കർഷക പ്രക്ഷോഭം: കേന്ദ്ര കൃഷി മന്ത്രിയുടെ കത്ത് വായിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി - കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ
കർഷകരുമായി വിഷയം ചർച്ച ചെയ്യാമെന്ന് കാണിച്ചു കൊണ്ടുള്ള കൃഷി മന്ത്രിയുടെ കത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
![കർഷക പ്രക്ഷോഭം: കേന്ദ്ര കൃഷി മന്ത്രിയുടെ കത്ത് വായിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി PM Modi urges protesting farmers to read Tomar's letter Prime Minister Narendra Modi Farmer Protest Farmers Protest കർഷക പ്രക്ഷോഭം: കേന്ദ്ര കൃഷി മന്ത്രിയുടെ കത്ത് വായിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി കർഷക പ്രക്ഷോഭം കേന്ദ്ര കൃഷി മന്ത്രിയുടെ കത്ത് വായിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ farmers protest: pm modi urges to read union agriculture minister's letter](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9917664-920-9917664-1608255456758.jpg)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൃഷി മന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്‌തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്നും 60 വർഷമായി കർഷകരുടെ അവകാശങ്ങൾ കൊള്ളയടിച്ചവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ചില കർഷക യൂണിയനുകൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കപ്പെട്ടെന്നും വെളുത്ത നുണകൾ കുറഞ്ഞ വിലയിൽ പ്രചരിപ്പിക്കുന്നു എന്നുമാണ് കൃഷി മന്ത്രി പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കായി എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്നത്.