ന്യൂഡൽഹി: ഓരോ 16 മണിക്കൂറിലും ഒരു കർഷകൻ മരിക്കുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഇതുവരെ 60 പേരാണ് ജീവൻ വെടിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. പുതിയ കാർഷിക നിയമങ്ങളെ സംബന്ധിച്ച് കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുന്ന എട്ടാമത് ചർച്ചയ്‌ക്ക് മുന്നോടിയായി ഇറക്കിയ പ്രസ്‌തവനയിലാണ് രാകേഷ് ഡൽഹിയിൽ പ്രക്ഷോഭത്തിനിടക്ക് മരിച്ച കർഷകരെക്കുറിച്ച് പറഞ്ഞത്.
ഡൽഹിയിൽ ഓരോ 16 മണിക്കൂറിലും ഒരു കർഷകൻ മരിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ - ഓരോ 16 മണിക്കൂറിലും ഒരു കർഷകൻ മരിക്കുന്നു
കർഷക യൂണിയനുകളും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാമത് കൂടിക്കാഴ്‌ച ഇന്ന്
ഡൽഹിയിൽ ഓരോ 16 മണിക്കൂറിലും ഒരു കർഷകൻ മരിക്കുന്നു: ഭാരതീയ കിസാൻ യൂണിയൻ
പ്രതികൂല കാലവസ്ഥയിലും കർഷകർ ഡൽഹിയിൽ പ്രക്ഷോഭം തുടരുന്നതിനിടയിൽ കർഷക യൂണിയനുകളും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാമത് കൂടിക്കാഴ്‌ച ഇന്ന് ഉച്ചയ്ക്ക് നടക്കും. പുതിയ കാർഷിക ബില്ലിനെതിരെ നവംബർ 26നാണ് കർഷകർ ഡൽഹിയിൽ പ്രക്ഷോഭം ആരംഭിച്ചത്.