ബെംഗളൂരു: വെട്ടുകിളി ആക്രമണ സാധ്യതയെക്കുറിച്ച് കർഷകർക്കിടയിൽ പരക്കുന്ന ആശങ്കകൾ പരിഹരിച്ച് കർണാടക കൃഷിമന്ത്രി ബി.സി പാട്ടീൽ.
കർണാടകയിൽ വെട്ടുകിളിയെ ഭയപ്പെടേണ്ടതില്ലെന്ന് കൃഷിമന്ത്രി ബി.സി പാട്ടീൽ - വെട്ടുകിളി കർണാടകം
വെട്ടുകിളയുടെ ആക്രമണ സാധ്യത മുന്നിൽ കണ്ട് വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഭാഗ്യവശാൽ കർണാടകയിൽ പ്രവേശിക്കാതെ അവ മറ്റ് ഇടങ്ങളിലേക്ക് തിരിഞ്ഞതായും മന്ത്രി പറഞ്ഞു
![കർണാടകയിൽ വെട്ടുകിളിയെ ഭയപ്പെടേണ്ടതില്ലെന്ന് കൃഷിമന്ത്രി ബി.സി പാട്ടീൽ Locust Attack Karnataka loccus attack Agriculture Minister Locust Swarms വെട്ടുകിളി വെട്ടുകിളി കർണാടകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:48-7431503-zxc.jpg)
പല വടക്കൻ സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം സഭവിച്ചതിന്‍റെ പശ്ചാത്തലത്തിൽ കർഷകർ ആശങ്കാകുലരാണ്. പ്രത്യേകിച്ചും വടക്കൻ കർണാടക പ്രദേശങ്ങളായ ബിദാർ, കൽബുർഗി എന്നിവിടങ്ങളിൽ നിന്നുള്ളവർ. എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് മന്ത്രി കർഷകരെ ആശ്വസിപ്പിച്ചു. കർണാടകയിൽ വെട്ടുകിളി ആക്രമണത്തിനുള്ള സാധ്യത ഇനി നിലനിൽക്കുന്നില്ല. തുമകുരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വലിയ തോതിൽ വെട്ടുക്കിളികൾ രാജ്യത്ത് പ്രവേശിച്ചുവെന്ന വാർത്ത വന്നപ്പോൾ താനും ആശങ്കാകുലനായിരുന്നു. വടക്കൻ കർണാടക പ്രദേശങ്ങളിൽ ഇവ എത്തുമെന്ന് ഭയപ്പെട്ടിരുന്നു. അതിനനുസരിച്ച് ഒരുക്കങ്ങൾ നടത്തി. എന്നാൽ അവ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞതായും പാട്ടീൽ പറഞ്ഞു.