ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. ട്രാക്‌ടറുകളും മറ്റു വാഹനങ്ങളുമായാകും മാർച്ച് സംഘടിപ്പിക്കുക. റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം കർഷക റിപ്പബ്ലിക്ക് പരേഡ് നടത്തുമെന്നും സംഘടന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 40 കർഷക സംഘടനകളുടെ കൂട്ടായ്‌മ ആണ് സംയുക്ത കിസാൻ മോർച്ച.
ജനുവരി 26 ന് ഡൽഹിയിലേക്ക് മാർച്ച്: സംയുക്ത കിസാൻ മോർച്ച - ജനുവരി 26 ന് ഡൽഹിയിലേക്ക് മാർച്ച്
ട്രാക്‌ടറുകളും മറ്റു വാഹനങ്ങളുമായാകും മാർച്ച് സംഘടിപ്പിക്കുക. റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം കർഷക റിപ്പബ്ലിക്ക് പരേഡ് നടത്തുമെന്നും കർഷകർ അറിയിച്ചു.
ജനുവരി 26 ന് ഡൽഹിയിലേക്ക് മാർച്ച്: സംയുക്ത കിസാൻ മോർച്ച
ജനുവരി ആറു മുതൽ 20 വരെ നടക്കുന്ന "ദേശ് ജാഗ്രതി അഭിയാൻ" ക്യമ്പെയിന്‍റെ ഭാഗമായി രാജ്യവ്യാപകമായി സമ്മേളനങ്ങളും ധരണകളും സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചു. ലോഹിരി/ സംക്രാന്തി ദിവസം പുതിയ കർഷക നിയമങ്ങൾ കത്തിച്ചുകൊണ്ട് കിസാൻ സങ്കൽപ്പ് ദിവസം ആചരിക്കും. ജനുവരി 18 വനിതാ കർഷകരുടെ പങ്ക് അടയാളപ്പെടുത്താൻ മഹിളാ കിസാൻ ദിവസമായി ആഘോഷിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.