കേരളം

kerala

ETV Bharat / bharat

കർഷക സമരം 25-ാം ദിനത്തിലേക്ക്; മോദിക്കും തോമാറിനും കർഷകരുടെ കത്ത് - മോദിക്കും തോമാറിനും കർഷകരുടെ കത്ത്

കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം പ്രതിപക്ഷ പാർട്ടികളുടെ പ്രേരണ കൊണ്ടാണെന്നുള്ള പ്രധാനമന്ത്രിയുടെ ധാരണ തെറ്റാണെന്ന് കർഷക സംഘടന

Farmers' agitation  farmer protest  farm laws  agri laws  delhi farmer protest  AIKSCC  കർഷക സമരം 25-ാം ദിനത്തിലേക്ക്  കർഷക സമരം  മോദിക്കും തോമാറിനും കർഷകരുടെ കത്ത്  കർഷകരുടെ കത്ത്
കർഷക സമരം 25-ാം ദിനത്തിലേക്ക്; മോദിക്കും തോമാറിനും കർഷകരുടെ കത്ത്

By

Published : Dec 20, 2020, 7:51 AM IST

ന്യൂഡൽഹി: കർഷക സമരം 25-ാം ദിനത്തിലേക്ക് കടന്നു. തങ്ങളുടെ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമല്ലെന്നറിയിച്ച് കർഷകർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമാറിനും കത്തെഴുതി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രക്ഷോഭം പ്രതിപക്ഷ പാർട്ടികളുടെ പ്രേരണ കൊണ്ടാണെന്നുള്ള പ്രധാനമന്ത്രിയുടെ ധാരണ തെറ്റാണെന്ന് കർഷക സംഘടന അറിയിച്ചു. മധ്യപ്രദേശിൽ വച്ചാണ് നരേന്ദ്രമോദി പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ചും പ്രക്ഷോഭം രാഷ്‌ട്രീയ പ്രേരിതമാണെന്നും പറഞ്ഞത്.

പ്രതിപക്ഷ പാർട്ടികൾ പുതിയ നിയമങ്ങൾക്കെതിരെ കർഷകരെ തിരിച്ചുവിടുകയാണെന്നും അതിന്‍റെ അംഗീകാരം നേടാൻ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. കാർഷിക നിയമങ്ങൾ കർഷകരെ എത്രത്തോളം പ്രതിസന്ധിയിലാക്കുമെന്ന് കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിനുമുമ്പ് നരേന്ദ്ര സിങ് തോമാർ കർഷകർക്ക് കത്തെഴുതിയിരുന്നു. നിയമ പരിഷ്‌കാരങ്ങൾ കാർഷിക മേഖലയിൽ നേട്ടം കൊണ്ടുവരുമെന്നും നിയമങ്ങൾ കർഷകർക്ക് ശക്തി നൽകുമെന്നുമായിരുന്നു കത്തിലെ പരാമർശം.

ABOUT THE AUTHOR

...view details