കേരളം

kerala

ETV Bharat / bharat

പ്രളയം മൂലമുണ്ടായ വിളനാശം; ഒഡിഷയിൽ കർഷകരുടെ പ്രതിഷേധം - പ്രളയം മൂലമുണ്ടായ വിളനാശം

പ്രളയബാധിതരായ എല്ലാ കർഷകർക്കും ഏക്കറിന് 15,000 മുതൽ 7,500 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

Farmers in Odisha protest  Chandikhol farmers protest  Odisha farmers demand compensation  loss due to flood for farmers in Odisha
പ്രളയം മൂലമുണ്ടായ വിളനാശം; ഒഡീഷയിൽ കർഷകരുടെ പ്രതിഷേധം

By

Published : Sep 23, 2020, 4:57 PM IST

ഭുവനേശ്വർ:പ്രളയം മൂലമുണ്ടായ വിളനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും പുതിയ കർഷക ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒഡിഷയിൽ കർഷകരുടെ പ്രതിഷേധം. ഒഡിഷയിലെ ചാണ്ടിക്കോൾ ജില്ലയിൽ ആയിരക്കണക്കിന് കർഷകരാണ്‌ ദേശീയപാത ഉപരോധിച്ചത്‌. പ്രളയബാധിതരായ എല്ലാ കർഷകർക്കും ഏക്കറിന് 15,000 മുതൽ 7,500 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അതേസമയം ജയ്‌പൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്തെത്തി കർഷകരോട് പ്രതിഷേധത്തിൽ നിന്ന്‌ പിൻമാറണമെന്ന്‌ ആവശ്യപ്പെട്ടു. കർഷകർക്ക്‌ വേണ്ട അടിയന്തര ദുരിതാശ്വാസത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും ഉടൻ തന്നെ കർഷകർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ്‌ പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്‌.

ABOUT THE AUTHOR

...view details