രാഷ്‌ട്രീയ പാർട്ടികളുമായി ബന്ധം; ഭാരതീയ കിസാൻ യൂണിയൻ നേതാവിനെ സസ്‌പെൻഡ് ചെയ്‌തു - ഭാരതീയ കിസാൻ യൂണിയൻ
കേന്ദ്രസർക്കാരുമായി നാളെ നടത്താനിരിക്കുന്ന ചർച്ചയിൽ ഗുർനം സിങ് ചാദുനി ഉണ്ടായിരിക്കില്ല
ഛണ്ഡിഗഡ്:രാഷ്‌ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിങ് ചാദുനിയെ സസ്‌പെൻഡ് ചെയ്‌തു. കർഷക സംഘടനകളുടെ സംയുക്ത ഫോറമായ സന്യൂക്ത് കിസാൻ മോർച്ചയാണ് ചാദുനിയെ സസ്‌പെൻഡ് ചെയ്‌തത്. ഈയിടെ ചാദുനി കോൺഗ്രസ്, ആംആദ്‌മി പാർട്ടി നേതാക്കളെ സന്ദർശിച്ചിരുന്നു. നാളെ കേന്ദ്രസർക്കാരുമായി നടത്താനിരിക്കുന്ന ചർച്ചയിൽ ചാദുനി ഉണ്ടായിരിക്കില്ല. ആരോപണത്തിൽ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയ്‌ക്ക് മുന്നിൽ ചാദുനി ഹാജരാകണം. ചാദുനി കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആരോപണമുണ്ട്.