കേരളം

kerala

ETV Bharat / bharat

കർഷക സമരം; ഹരിയാനയിലും പ്രതിഷേധം ശക്തം - haryana farmers protest

ഹരിയാനയിലെ അംബാലയിലും കർണലിലും കർഷകർ ടോൾ പ്ലാസ അടപ്പിച്ചു.

കർഷക സമരം  ഹരിയാനയിലും പ്രതിഷേധം ശക്തം  ഹരിയാന കർഷക സമരം  ടോൾ പ്ലാസ അടപ്പിച്ച് കർഷകർ  അംബാല  Farmers close toll plaza in Haryana's Ambala, Karnal  farmers protest  haryana farmers protest  toll plaza closed
കർഷക സമരം; ഹരിയാനയിലും പ്രതിഷേധം ശക്തം

By

Published : Dec 12, 2020, 1:57 PM IST

അംബാല: തലസ്ഥാനത്ത് തുടരുന്ന കർഷിക പ്രതിഷേധങ്ങൾക്കൊപ്പം ഹരിയാനയിലും നിയമത്തിനെതിരെ കർഷക പ്രതിഷേധം ശക്തമാകുന്നു. ഹരിയാനയിലെ അംബാലയിലും കർണലിലും കർഷകർ ടോൾ പ്ലാസ അടപ്പിച്ചു. ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിട്ടു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ വിവിധ രീതിയിലുള്ള സമരങ്ങൾ തുടരുമെന്ന് കർഷകർ വ്യക്തമാക്കി.

ഇന്നലെ അർദ്ധ രാത്രി മുതൽ വാഹനങ്ങൾ ടോൾ നൽകുന്നില്ല. കർഷകരെത്തി ടോൾ പ്ലാസ അടപ്പിച്ചു. ഇത് എത്ര സമയം തുടരുമെന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും ഇന്ന് അർദ്ധരാത്രി വരെ ടോൾ നൽകാതെ വാഹനങ്ങളെ കടത്തിവിടുമെന്നാണ് കർഷർ പറയുന്നതെന്നും ശംഭു ടോൾ പ്ലാസ ഇൻ ചാർജ് രവി തിവാരി പറഞ്ഞു. ഇതിലൂടെ ടോൾ പ്ലാസ ഓപ്പറേറ്റർമാർക്ക് വലിയ നഷ്‌ടങ്ങളാണ് ഇതിലൂടെ സംഭവിക്കുന്നത്.

ഡൽഹി ചണ്ഡീഗഡ് റൂട്ടിലെ ബസ്‌താര ടോൾ പ്ലാസയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. 200 രൂപയാണ് ഓരോ വാഹനത്തിനും ഈടാക്കുന്നത്. ഡൽഹി-ജയ്‌പൂർ, ഡൽഹി-ആഗ്ര ഹൈവേകൾ തടയാനും കർഷകർ തീരുമാനിച്ചു. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റെയിൽവെ ട്രാക്കുകൾ തടയാനും കർഷകർ പദ്ധതിയിട്ടു. ചർച്ചകൾ തുടരുകയാണെന്നും കർഷകരോട് പ്രതിഷേധം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.

ABOUT THE AUTHOR

...view details