കേരളം

kerala

ETV Bharat / bharat

കണക്ക് നൽകാതെ സംസ്ഥാനങ്ങൾ: കർഷക ആത്മഹത്യയുടെ കണക്കുകൾ പ്രസിദ്ധീകരിക്കാനാവില്ലെന്ന് കേന്ദ്രം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ അറിയിച്ചതനുസരിച്ച് നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.

farmer suicide rate untenable  farmer suicide rate in India  Home Ministry on farmer suicides  Rajya Sabha question on farmer suicides  കർഷക ആത്മഹത്യയുടെ കണക്കുകൾ
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണക്കുകൾ നൽകാത്ത സാഹചര്യത്തിൽ കർഷക ആത്മഹത്യയുടെ കണക്കുകൾ പ്രസിദ്ധീകരിക്കാനാവില്ലെന്ന് കേന്ദ്രം

By

Published : Sep 21, 2020, 3:35 PM IST

ന്യൂഡൽഹി: പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർഷക ആത്മഹത്യയുടെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും അതിനാൽ കാർഷിക മേഖലയിലെ ആത്മഹത്യയുടെ ദേശീയ തലത്തിലുള്ള കണക്ക് അംഗീകരിക്കാനാവില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ അറിയിച്ചതനുസരിച്ച് നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഈ സാഹചര്യത്തിൽ കാർഷിക മേഖലയിലെ ആത്മഹത്യയുടെ കണക്കുകളും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ ജി. കിഷൻ റെഡ്ഡി പറഞ്ഞു.

അപകട മരണങ്ങളും ആത്മഹത്യകളും സംബന്ധിച്ച് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻ‌സി‌ആർ‌ബി) നൽകിയ വിവരങ്ങൾ പ്രകാരം, 2019 ൽ 10,281 കർഷകരാണ് ആത്മഹത്യ ചെയ്തത്. 2018 ൽ ഇത് 10,357 ആയിരുന്നു. കാർഷിക മേഖലയിലെ ആത്മഹത്യാനിരക്ക് രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ 7.4 ശതമാനമാണ്.

ABOUT THE AUTHOR

...view details