ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക്. ഡിസംബര്‍ അഞ്ചിന് കര്‍ഷക സംഘടനകളുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറുള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഇതേ തുടര്‍ന്ന് ഡിസംബര്‍ ഒന്‍പതിന് കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ഇനി ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
കര്‍ഷക സമരം 11-ാം ദിവസത്തിലേക്ക്; ചര്‍ച്ചയല്ല, പരിഹാരമാണ് വേണ്ടതെന്ന് കര്‍ഷകര്‍ - farm bill
കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
![കര്‍ഷക സമരം 11-ാം ദിവസത്തിലേക്ക്; ചര്‍ച്ചയല്ല, പരിഹാരമാണ് വേണ്ടതെന്ന് കര്‍ഷകര്‍ കര്‍ഷക പ്രക്ഷോഭം 11 ദിവസത്തിലേക്ക് കര്‍ഷക പ്രക്ഷോഭം കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ Farmer protests farmer agitation farm bill farmer's protest india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9781515-831-9781515-1607234542123.jpg)
കര്‍ഷക പ്രക്ഷോഭം 11 ദിവസത്തിലേക്ക്; അടുത്ത ഘട്ട ചര്‍ച്ച ഡിസംബര്‍ 9ന്
നിയമങ്ങളില്‍ ഭേദഗതിയാവാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിമയങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. പ്രക്ഷോപം ശക്തമാക്കുന്നതിന് ചൊവ്വാഴ്‌ച ദേശീയ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. ശനിയാഴ്‌ച ദേശീയ തലസ്ഥാനത്തെക്കുള്ള ഏഴ് അതിര്‍ത്തികള്‍ പൊലീസ് അടച്ചു.
Last Updated : Dec 6, 2020, 12:56 PM IST