ന്യൂഡൽഹി: കർഷകരുടെ അനാസ്ഥ മൂലം രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടായിട്ടില്ലെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി(എ.ഐ.കെ.എസ്.സി.സി). രാജ്യത്തൊട്ടാകെയുള്ള ഇരുന്നൂറ്റിയമ്പതിലധികം കർഷക സംഘടനകളാണ് എ.ഐ.കെ.എസ്.സി.സി രൂപീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ സർക്കാർ കർഷകരുടെ പ്രശ്‌നങ്ങളെ നിരന്തരം അവഗണിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഇതേതുടർന്ന് സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനു മുന്നിൽ ഉന്നയിക്കുമെന്ന് എ.ഐ.കെ.എസ്.സി തിങ്കളാഴ്ച അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ കർഷകനും മുൻനിരയിൽ നിൽക്കുന്നുണ്ടെന്ന് എ.ഐ.കെ.എസ്.സി ദേശീയ കൺവീനർ സർദാർ ബി.എം സിംഗ് പറഞ്ഞു.
സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി അഖിലേന്ത്യാ കിസാൻ സംഘർഷ് - അഖിലേന്ത്യാ കിസാൻ സംഘർഷ്
സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനു മുന്നിൽ ഉന്നയിക്കുമെന്ന് എ.ഐ.കെ.എസ്.സി
അഖിലേന്ത്യാ കിസാൻ സംഘർഷ്
വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക പ്രതിനിധികളുടെ യോഗം ചേർന്നതായി വൃത്തങ്ങൾ അറിയിച്ചു. കാർഷിക മേഖലയ്ക്ക് കാലാകാലങ്ങളിൽ നിരവധി ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുകയും ഇ-മാൻഡിസിലൂടെയുള്ള സംഭരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, കർഷക സംഘടനകൾ അവരുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.