ഉത്തർപ്രദേശിൽ കർഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - ലഖ്‌നൗ
32 വയസ്സുള്ള കർഷകനാണ് ട്യൂബ് വെൽ പൈപ്പിൽ തൂങ്ങി മരിച്ചത്
ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു
ലഖ്‌നൗ: 32കാരനായ കർഷകനെ ട്യൂബ് വെൽ പൈപ്പിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുസഫർനഗറിലെ ഷാമിലി ഗ്രാമത്തിലെ കര്‍ഷകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും മരണ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.