ഹൈദരാബാദ്: തെലങ്കാനയിൽ കീടനാശിനി കുടിച്ച് കർഷകൻ ആത്മഹത്യ ചെയ്തു. കൽവ ശ്രീരാംപൂർ തഹസിൽദാർ ഓഫീസിന് മുന്നിൽ വച്ചാണ് മണ്ഡല രാജി റെഡ്ഡി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ പെഡപ്പള്ളി ജില്ലയിലാണ് സംഭവം. കരിംനഗറിൽ റെഡ്ഡി പല്ലി ഗ്രാമത്തിലെ താമസക്കാരനായിരുന്നു മണ്ഡല രാജി റെഡ്ഡി.
തഹസിൽദാർ ഓഫീസിന് മുന്നിൽ കർഷകന്‍ ആത്മഹത്യ ചെയ്തു - കർഷകൻ ആത്മഹത്യ
ഭൂമി പേരിലാക്കുന്നത് സംബന്ധിച്ച് രണ്ട് വർഷമായി അച്ഛൻ ഓഫീസ് കയറിയിറങ്ങുകയാണെന്ന് കർഷകന്‍റെ മകന്‍ വ്യക്തമാക്കി
കൽവ ശ്രീരാംപൂർ തഹസിൽദാർ വേണു ഗോപാൽ, വിആർഒ ഗുരു മൂർത്തി, സ്വാമി എന്നിവർക്കെതിരെ റെഡ്ഡി ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. റെഡ്ഡിയുടെ അച്ഛന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമി റെഡ്ഡിയുടെ പേരിലാക്കി നൽകുന്നില്ലായെന്നാണ് ആരോപണം. പകരം ഭൂമി മറ്റൊരാളുടെ പേരിലാക്കാൻ അധികൃതർ ശ്രമിച്ചതായും കുറിപ്പിൽ ആരോപിക്കുന്നു. വിവാദമായ ഭൂമി യഥാർഥത്തിൽ പൂർവികരിൽ നിന്നും ലഭിച്ചതാണെന്ന് റെഡ്ഡിയുടെ മകൻ അവകാശപ്പെട്ടു. അച്ഛന്‍റെ പേരുമായി സാമ്യമുള്ള മറ്റൊരു വ്യക്തിക്ക് വേണ്ടിയാണ് അധികാരികൾ പ്രവർത്തിച്ചതെന്നും ഇതിനെ തുടർന്ന് രണ്ട് വർഷമായി റെഡ്ഡി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയാണെന്നും മകൻ പറഞ്ഞു. അതേസമയം ആത്മഹത്യ പ്രേരണ കുറ്റത്തിന് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.