കേരളം

kerala

ETV Bharat / bharat

കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന് കർഷകൻ കൊടുത്ത പണി - കർഷകൻ

കൈക്കൂലി ആവശ്യപ്പെട്ട തഹസിൽദാറുടെ വാഹനത്തിൽ എരുമയെക്കെട്ടി കർഷകന്‍റെ പ്രതിഷേധം

തഹസിൽദാറുടെ വാഹനത്തിൽ എരുമയെ കെട്ടുന്ന കർഷകൻ

By

Published : Feb 24, 2019, 1:42 PM IST

ഭൂമി രജിസ്ട്രേഷന് കൈക്കൂലി ആവശ്യപ്പെട്ട തഹസിൽദാറുടെ വാഹനത്തിൽ എരുമയെക്കെട്ടി കർഷകന്‍റെ വേറിട്ട പ്രതിഷേധം. മധ്യപ്രദേശിലെ തിക്കമഡ് ജില്ലയിലാണ് സംഭവം.

ഖരഗ്പൂർ തഹസിൽ ഓഫീസർ സുനിൽ വർമ്മക്കെതിരെയാണ് ലക്ഷ്മി യാദവ് എന്ന കർഷകന്‍റെ ആരോപണം. പുതുതായി വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷനായി തഹസിൽദാറെ സമീപിച്ചപ്പോള്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഇത് നൽകി കഴിഞ്ഞിട്ടും രജിസ്ട്രേഷൻ നടക്കാത്തതിനെ തുടർന്ന് വീണ്ടും സമീപിച്ചപ്പോള്‍ 50,000 രൂപ കൂടി വേണമെന്ന് പറഞ്ഞുവെന്നും കർഷകൻ പറയുന്നു. തുടർന്നാണ് ഓഫീസറുടെ വാഹനത്തിൽ എരുമയെ കെട്ടി കർഷകൻ പ്രതിഷേധം അറിയിച്ചത്. പിന്തുണയറിയിച്ച് പ്രദേശത്തെ മറ്റ് കര്‍ഷകരും ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ സബ് കലക്ടർ സ്ഥലത്തെത്തുകയും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് കർഷകർ പ്രതിഷേധം അവസാനിപ്പിച്ചത്

ABOUT THE AUTHOR

...view details