കേരളം

kerala

ETV Bharat / bharat

കാർഷിക ബില്ല് 2020; കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് അമിത് ഷാ - കഠിനാധ്വാനി

കഠിനാധ്വാനികളായ കർഷകർ രാജ്യത്തിൻ്റെ അഭിമാനമാണെന്നും കർഷകരുടെ ശാക്തീകരണത്തിനായി രാവും പകലും പ്രവർത്തിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു

Farm bills  Farm bills will free farmers  amit shah  amit shah on farm bills  കാർഷിക ബില്ല് 2020  അമിത് ഷാ  കഠിനാധ്വാനി  അഭിമാനം
കാർഷിക ബില്ല് 2020; കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് അമിത് ഷാ

By

Published : Sep 19, 2020, 7:48 AM IST

ന്യൂഡൽഹി: ലോക്‌സഭയിൽ കാർഷിക ബില്ലുകൾ പാസാക്കിയതിൽ മോദിക്ക് നന്ദി അറിയിച്ച് അമിത് ഷാ. ബില്ലുകൾ കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്നും മറ്റ് പ്രതിബന്ധങ്ങളെ മറികടക്കാൻ ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു. കഠിനാധ്വാനികളായ കർഷകർ രാജ്യത്തിൻ്റെ അഭിമാനമാണെന്നും കർഷകരുടെ ശാക്തീകരണത്തിനായി രാവും പകലും പ്രവർത്തിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

മോദി സർക്കാരിൻ്റെ ചരിത്രപരവും പ്രധാനപ്പെട്ടതുമായ കാർഷിക പരിഷ്‌കാരങ്ങൾ കർഷകരെ സ്വയം ആശ്രിതരാക്കുമെന്നും ഈ ബില്ലുകൾ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. കാർഷിക ഉൽപാദന വാണിജ്യ ബില്ലും പ്രൈസ് അഷ്വറൻസ് ഫാം സർവീസസ് ബില്ലിൻ്റെ കർഷക ബില്ലും ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. കാർഷിക ബിസിനസ് സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, കയറ്റുമതി വ്യാപാരികൾ എന്നിവരുമായി ഇടപഴകുന്നതിന് കർഷകരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന കാർഷിക കരാർ ആണ് ബില്ലിൽ പ്രതിപാദിക്കുന്നത്.

ABOUT THE AUTHOR

...view details