ജ്യോതിഷി ബെജൻ ദാറുവാല കൊവിഡ് ബാധിച്ച് മരിച്ചു - Indian astrologer Bejan Daruwala
അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരിച്ചത്.

പ്രശസ്‌ത ഇന്ത്യൻ ജ്യോതിഷി ബെജൻ ദാറുവാല കൊവിഡ് ബാധിച്ച് മരിച്ചു
ഗാന്ധിനഗർ:ജ്യോതിഷി ബെജൻ ദാറുവാല കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം, രാജീവ് ഗാന്ധി വധം, ഭോപ്പാൽ വാതക ദുരന്തം തുടങ്ങി നിരവധി കാര്യങ്ങൾ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.