ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി - ഒഡീഷ
ആറ് പേരെയും മൂർച്ചയുള്ള ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി

ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ഭുവനേശ്വർ: ഒഡീഷയിലെ പാട്‌നാഗർഹിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. നാല് കുട്ടികളടക്കം ആറ് പേരെയും മൂർച്ചയുള്ള ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സൂപ്രണ്ട് സന്ദീപ് മഡ്കർ പറഞ്ഞു. ബുള്ളു ജാനി, ഭാര്യ ജ്യോതി, മക്കളായ സരിത, ഭീദിമ, സഞ്ജിബ്, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. അഡീഷണൽ എസ്‌പി മനോജ് മിശ്ര പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും.