ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയില്‍ - ആന്ധ്ര
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്‌തു
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സുധാകർ, സിന്ധു, മക്കളായ ശ്രീലത (7), മധുപ്രിയ(5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിന്ധുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ കിണറ്റിൽ നിന്നും സുധാകറിന്‍റെ മൃതദേഹം സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.