ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ അശോക് നഗറിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ മരണപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ മറവു ചെയ്തു. കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതായി ചില അയൽക്കാർ ജൂൺ 22 ന് അശോക് നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ രഹസ്യമായി മറവ് ചെയ്തു - അശോക് നഗർ
കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതായി അയൽക്കാർ ജൂൺ 22ന് അശോക് നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു
ആത്മഹത്യയാണെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ മറവ് ചെയ്തു
പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം വാടക വീടിന് അടുത്തുള്ള സ്മശാനത്തിൽ മറവ് ചെയ്തതായി ബന്ധുക്കൾ സമ്മതിച്ചു. തുടർന്ന് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ കേസാണെന്ന് തോന്നുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.