ശ്രീനഗർ: കശ്മീരിലെ ബന്ദിപോര ജില്ലയിലെ ബാഗ് പ്രദേശത്ത് നിന്ന് കാണാതായ യുവാവിനോട് നാട്ടിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ച് കുടുംബാംഗങ്ങൾ. മുഹമ്മദ് യൂസഫ് ഷായുടെ മകൻ ആസാദ് അഹ്മദ് ഷാ(28) യെയാണ് ജൂൺ 19 മുതൽ കാണാതായത്.
ബന്ദിപോറയിൽ കാണാതായ യുവാവിനോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് കുടുംബം - ബന്ദിപോറയിൽ കാണാതായ യുവാവിനോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കുടുംബം
ജൂൺ 19 മുതൽ കാണാതായ ആസാദ് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടോ എന്നാണ് മാതാപിതാക്കളുടെ സംശയം
ശ്രീനഗറിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആസാദ് വീടിനടുത്ത് ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയായിരുന്നു. ജോലികൾക്കായി വീട്ടിൽ നിന്ന് പോയ ആസാദ് പിന്നീട് മടങ്ങിയെത്തിയില്ല. സുഹൃത്തുക്കളെയും ബന്ധുക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്ന് ആസാദിന്‍റെ സഹോദരൻ താരിഖ് അഹ്മദ് ഷാ പറഞ്ഞു. വീട്ടിൽ നിന്ന് പോയ സമയം മുതൽ ആസാദിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ആസാദ് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടോ എന്നാണ് മാതാപിതാക്കളുടെ സംശയം. അതേസമയം, ആസാദിനോട് മടങ്ങിവരാൻ അഭ്യർത്ഥിക്കുന്ന ഒരു വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പുറത്തിറക്കി.