അമേഠി(യുപി): സംസ്‌ക്കാരമുള്ള കുടുംബങ്ങൾ കുട്ടികളെ പ്രിയങ്ക ഗാന്ധിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പ്രസ്താവന. നിഷ്കളങ്കരായ കുട്ടികളെ പ്രിയങ്ക മോശം പെരുമാറ്റമുള്ളവരായി മാറ്റിയെന്നും പ്രധാനമന്ത്രിയെ അപമാനിക്കാനും രാഷ്ട്രീയ പ്രചരണങ്ങൾക്കും അവർ കുട്ടികളെ കരുവാക്കിയെന്നും സ്മൃതി ഇറാനി പറഞ്ഞു. സംസ്‌ക്കാരമുള്ള കുടുംബങ്ങൾ കുട്ടികളെ പ്രിയങ്ക ഗാന്ധിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്ന് എഎൻഐയുമായി നടത്തിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
സംസ്‌ക്കാരമുള്ള കുടുംബങ്ങൾ കുട്ടികളെ പ്രിയങ്ക ഗാന്ധിയിൽ നിന്ന് മാറ്റി നിർത്തണം: സ്മൃതി ഇറാനി
പ്രധാനമന്ത്രിയെ അപമാനിക്കാനും രാഷ്ട്രീയ പ്രചരണങ്ങൾക്കും പ്രിയങ്ക കുട്ടികളെ കരുവാക്കി
സ്മൃതി ഇറാനി
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പ്രചാരണത്തിനിടെ പ്രിയങ്കഗാന്ധി നരേന്ദ്രമോദിയെ വിമർശിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു തവണ പോലും സ്വന്തം മണ്ഡലം സന്ദര്‍ശിക്കാൻ മോദിജിക്ക് സാധിച്ചില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സ്ഥാനാർഥി പോലുമല്ലാഞ്ഞിട്ടും പ്രിയങ്ക പ്രചാരണത്തിനെത്തുന്നത് രാഹുലിന്‍റെ പ്രാപ്‌തിക്കുറവാണ് സൂചിപ്പിക്കുന്നതെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.