ലോക്ക്ഡൌണ്‍ ദിനങ്ങളിൽ കുടുംബ ബന്ധങ്ങൾ ശക്തമാക്കാം
വിരമിച്ച എഞ്ചിനീയറും, വാസ്തു വിദ്യാ വിദഗ്ധനുമായ കൃഷ്ണദിശു പെന്തപതി ഈ മൂന്ന് ആഴ്ചകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനുള്ള ചില നുറുങ്ങുകൾ പങ്കിടുന്നു.
കൊറോണ വൈറസ്
കൊവിഡ് 19 എല്ലാ ദേശങ്ങളിലെയും എല്ലാ പ്രായത്തിലെയും ആള്‍ക്കാരുടെ ജീവന് ഭീഷണിയാകുകയാണ്. ഈ പകർച്ചവ്യാധി തടയാനുള്ള ഏക മാർഗം ആത്മനിയന്ത്രണമാണ്. വിരമിച്ച എഞ്ചിനീയറും, വാസ്തു വിദ്യാ വിദഗ്ധനുമായ കൃഷ്ണദിശു പെന്തപതി ഈ മൂന്ന് ആഴ്ചകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനുള്ള ചില നുറുങ്ങുകൾ പങ്കിടുന്നു.
- മുഴുവൻ കുടുംബവും വീട്ടിൽ താമസിക്കുന്നതിനാൽ, നിങ്ങൾക്ക് പഴയ കുടുംബ ചിത്ര ആൽബങ്ങളിലൂടെ പഴയകാല ഓര്‍മ്മകള്‍ പുതുക്കാം. സ്കൂൾ, കോളജ് ദിവസങ്ങൾ, വിവാഹങ്ങൾ, സുഹൃത്തുക്കളുമായുള്ള ഓർമ്മകൾ എന്നിവ പഴയ ചിതങ്ങള്‍ കണ്ടുകൊണ്ട് ഓർമ്മിക്കാം. നിങ്ങളുടെ മക്കളോടും പേരക്കുട്ടികളോടും അവ പങ്കിടാം. ഈ ഫോട്ടോകളിലൂടെ പഴയ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കുറിച്ച് വിശദീകരിക്കാം.
- ഒരുമിച്ച് ദിവസങ്ങളോളം വീട്ടിൽ വെറുതെ ഇരിക്കുക പ്രയാസമാണ്. ഈ സമയത്ത് മാനസികമായും ശാരീരികമായും ശക്തരാകാൻ, വ്യായാമത്തിനും യോഗയ്ക്കും കുറച്ച് സമയം കണ്ടത്താം. നേരിയ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. വ്യായാമത്തിൽ മടുപ്പുണ്ടെങ്കിൽ, സംഗീതം ആസ്വദികുന്നതും നല്ലതാണ്.
- നിങ്ങളുടെ ദാമ്പത്യത്തിന്‍റെ ആദ്യ ദിവസങ്ങൾ, നിങ്ങളും പങ്കാളിയും പരസ്പരം എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കാം. പിന്നീട് ഉണ്ടായ ഉത്തരവാദിത്തങ്ങൾ ആ നിമിഷങ്ങളെ എങ്ങനെ അപൂര്‍വമാകിയെന്നും ഓര്‍ക്കാം. പരസ്പരം വീണ്ടും സമയം കണ്ടെത്താനുള്ള സമയമാണിത്. പാചകം, വീട്ടുജോലി എന്നിവയിൽ ഭാര്യയെ സഹായിക്കാം. അവരുടെ പാചക കഴിവുകളെ അഭിനന്ദിക്കാം. കുട്ടികളുമായി പങ്കിടുന്നതിലൂടെ, അവര്‍ക്ക് നല്ല മാതൃകകള്‍ കാട്ടി കൊടുക്കാം.
- നമ്മളില്‍ പലര്‍ക്കും പ്രിയപ്പെട്ട ഒരു വിനോദമാണ് പൂന്തോട്ടപരിപാലനം. ജോലി തടസ്സങ്ങൾ കാരണം ഇതിന് പലപ്പോഴും മതിയായ സമയം ചെലവഴിക്കാൻ കഴിയാത്തവർക്ക് ഈ സമയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. സസ്യങ്ങളെ പരിപാലിക്കുന്നതിന് സാമൂഹിക ഇടപെടൽ ആവശ്യമില്ല. അതിനാൽ, ഈ ലോക്ക്ഡൌണ്‍ സമയത്ത് ഇത് മികച്ച വിനോദപ്രവര്‍ത്തിയാണ്. നിങ്ങൾക്ക് ടെറസുകളിലോ മട്ടുപ്പാവുകളിലോ പച്ചക്കറികൾ വളർത്താം.
- അതുപോലെ തന്നെ മിക്കവർക്കും സുഹൃത്തുക്കളുമായോ, കുടുംബാങ്ങളുമായോ ടെലിഫോണില്‍ സംവദിക്കാന്‍ സമയം കിട്ടാറില്ല. ഇപ്പോൾ നിങ്ങൾക്ക് മതിയായ സമയം ഉണ്ട്. സുഹൃത്തുക്കളോടും വിദൂരത്തുള്ള ബന്ധുക്കളോടും ടെലിഫോണില്‍ സംസാരിച്ച് സമയം ചിലവഴിക്കാം. അവരുടെ വിവരങ്ങള്‍ ചോദിച്ചു അറിയുകയും, ബാല്യകാല സ്മരണകള്‍ പങ്കിടുകയും ചെയ്യാം. കൊറോണ വൈറസിനെക്കുറിച്ചുള്ള മുൻകരുതലുകളും വിവരങ്ങളും പങ്കിടാം!
- കഴിഞ്ഞകാല കൂട്ടുകുടുംബങ്ങളിൽ, മുത്തശ്ശിമാരും മുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളോട് കഥകൾ പറഞ്ഞു കൊടുത്തിരുന്നു. പക്ഷേ ഇക്കാലത്തെ അണുകുടുംബ വ്യവസ്ഥയില്‍ മുത്തശ്ശികഥകള്‍ വളരെ അപൂര്‍വമായി മാത്രമേ കുട്ടികള്‍ കേള്‍ക്കാറുള്ളൂ. ചില മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുമെങ്കിലും, അവരുടെ ജോലി പ്രതിബദ്ധത കാരണം അവർക്ക് സമയം കിട്ടാറില്ല. നിങ്ങളുടെ കുട്ടികളോട് കഥകൾ പറയാൻ ഈ സമയം ഉപയോഗിക്കുക. അവരുമായി കൂടുതല്‍ ഇടപഴകുക.
- തിരക്കേറിയ ജീവിതശൈലികല്‍ നമുക്ക് പലപ്പോഴും ആവശ്യമായ ആത്മപരിശോധനക്കും, തിരിഞ്ഞുനോട്ടത്തിനും സമയം തരാറില്ല. നിങ്ങളുടെ ജീവിതത്തെ വിലയിരുത്താനുള്ള അവസരമായി ഈ സമയത്തെ വിനയോഗിക്കുക; കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിങ്ങളുടെ ജീവിതം എങ്ങനെയാണ്, അല്ലെങ്കിൽ നിങ്ങൾ എന്തൊക്കെയാണ് മുന്നോട്ടുള്ള ജീവിതത്തില്‍ മാറ്റാൻ ആഗ്രഹിക്കുന്നത്.
- കുടുംബങ്ങള്‍ ഒരേ മേൽക്കൂരയിൽ കഴിയുന്നു എങ്കിലും, ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുക എന്നത് മിക്ക വീടുകളിലും കെട്ടുകേൾവി ഇല്ലാത്ത ഒന്നാണ്. എപ്പോഴാണ് അവസാനമായി നിങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചത്? ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള അവസരമായി ഈ ലോക്ക്ഡൌണ്‍ സമയത്തെ മാറ്റുക. ഒരു കുടുംബമെന്ന നിലയിൽ വെല്ലുവിളികളെ എങ്ങനെ മറികടക്കുമെന്ന് ചർച്ച ചെയ്യുക! നിങ്ങള്‍ എല്ലാവരും പരസ്പരം താങ്ങും തണലുമായി എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനൽകുക.
- ഉപകാരശൂന്യമായ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കെട്ടി കിടക്കുന്നതും വീടുകളിലെ മറ്റൊരു സ്ഥിരം കാഴ്ചയാണ്. അലമാരകളും മറ്റും പുനഃക്രമീകരിക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ ഉപയോഗശൂന്യമായ ധാരാളം വസ്ത്രങ്ങളും വസ്തുക്കളും നിങ്ങൾ കണ്ടെത്തും. ഉപയോഗശൂന്യമായവ ഉപേക്ഷിക്കാന്‍ തയാറാവുക.
- ടെക്നോളജിയുടെ തള്ളി കയറ്റത്തിലൂടെ മിക്കവാറും കാലഹരണപ്പെട്ടു പോയ പുസ്തകങ്ങള്‍ പൊടി തട്ടി എടുക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്താം. പുസ്തകമേളകളില്‍ നിങ്ങൾ വാങ്ങിയ പുസ്തകങ്ങൾ പുറത്തെടുക്കുക. അവ വായിക്കാൻ ആരംഭിക്കുക. ആവശ്യത്തിന് പുസ്തകങ്ങൾ ഇല്ലെങ്കിൽ ഇലക്ട്രോണിക് പുസ്തകങ്ങളെ ആശ്രയിക്കാം.