ഡല്‍ഹിയില്‍ വീണ്ടും കലാപമെന്ന് വ്യാജ പ്രചാരണം
ഖ്യാല-രഘുബീർ നഗറിൽ അക്രമം തുടങ്ങിയെന്ന തരത്തിലുള്ള പ്രചാരണത്തില്‍ കഴമ്പില്ലെന്നും നിലവില്‍ ഒരിടത്തും പ്രശ്നമില്ലെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് പുരോഹിതും തിലക് നഗർ എംഎൽഎ ജർണൈൽ സിങ്ങും ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ വീണ്ടും കലാപം തുടങ്ങിയെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. പ്രചാരണം തെറ്റാണെന്ന് ആം ആദ്‌മി നേതാക്കളും ഡല്‍ഹി പൊലീസും സ്ഥിരീകരിച്ചതിന് ശേഷമാണ് ജനങ്ങള്‍ ശാന്തരായത്. പ്രചാരണത്തെ തുടര്‍ന്ന് ഏഴ് മെട്രോ സ്റ്റേഷനുകളുടെ എന്‍ട്രി ,എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടു. ഖ്യാല-രഘുബീർ നഗറിൽ അക്രമം തുടങ്ങിയെന്ന തരത്തിലുള്ള പ്രചാരണത്തില്‍ കഴമ്പില്ലെന്നും നിലവില്‍ ഒരിടത്തും പ്രശ്നമില്ലെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് പുരോഹിതും തിലക് നഗർ എംഎൽഎ ജർണൈൽ സിങ്ങും ആവശ്യപ്പെട്ടു.പ്രചാരണത്തെ തുടര്‍ന്ന് സുഭാഷ് നഗർ, തിലക് നഗർ, ജനക്പുരി, ഖ്യാല പ്രദേശങ്ങളിലുള്‍പ്പെടെയുള്ള കടകള്‍ നേരത്തെ അടച്ചു. തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആം ആദ്‌മി എം.പി ട്വീറ്റ് ചെയ്തു.