വ്യാജ വിസ സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ - ഓപ്പറേഷൻ ടീം
16 പാസ്പോർട്ടുകൾ, വിസയുമായി ബന്ധപ്പെട്ട രേഖകൾ, ലാപ്ടോപ്, പ്രിന്‍റർ എന്നിവയാണ് പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു.
![വ്യാജ വിസ സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ Hyderabad fake visa racket Fake visa racket busted Hyderabad Special Operation Team Shamshabad zone news Hyderabad police news ഹൈദരാബാദ് വ്യാജ വിസ സംഘം ഓപ്പറേഷൻ ടീം കുവൈറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6071365-129-6071365-1581683826198.jpg)
വ്യാജ വിസ സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ
ഹൈദരാബാദ്:വ്യാജ വിസ സംഘത്തിലെ മൂന്ന് പേരെ പൊലീസിന്‍റെ പ്രത്യേക ടീം പിടികൂടി. റെല്ലു കുബേന്ദർ റാവു, ഷെയ്ക്ക് ബഷീർ അഹമ്മദ്, ബാലു പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കുവൈറ്റിലേക്ക് വിസ തട്ടിപ്പ് നടത്തുന്ന ഇവരെ ഷംഷബാദ് മേഖലയിൽ നിന്നാണ് എസ്ഒടി ടീം പിടികൂടിയത്. 16 പാസ്പോർട്ടുകൾ, വിസ രേഖകൾ, ലാപ്ടോപ്, പ്രിന്‍റർ എന്നിവയാണ് പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കിഴക്കൻ ഗോദാവരി ജില്ലയിലെ കാശി കുമാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.