ലഖ്നൗ: വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സർക്കാർ സ്‌കൂളിൽ ജോലി ചെയ്‌തിരുന്ന സ്‌ത്രീകളെ അറസ്റ്റ് ചെയ്‌തു. സ്വാതി തിവാരി എന്ന പേരും രേഖകളും ഉപയോഗിച്ച് വിവിധ സ്‌കൂളുകളിൽ ജോലിക്ക് കയറിയ നാല് സ്‌ത്രീകളെയാണ് അറസ്റ്റ് ചെയ്‌തത്. രണ്ട് പേർ ഡിയോറിയയിലും, ബറാബങ്കിയിലും സീതാപൂരിലും ഓരോരുത്തരും ജോലി ചെയ്‌തിരുന്നു.
യുപിയിൽ വ്യാജ അധ്യാപകർ അറസ്റ്റിൽ - യുപിയിൽ വ്യാജ അധ്യാപകർ
സ്വാതി തിവാരി എന്ന പേരും രേഖകളും ഉപയോഗിച്ച് വിവിധ സ്‌കൂളുകളിൽ ജോലിക്ക് കയറിയ നാല് സ്‌ത്രീകളെയാണ് അറസ്റ്റ് ചെയ്‌തത്.
1
അഞ്ച് മാസത്തിലധികമായി ഇവർ ജോലി ചെയ്യുകയാണ്. വ്യാജപേരിൽ ജോലിക്ക് കയറിയ ഹൃഷികേശ് മണി ത്രിപാഠി എന്നയാളെയാണ് ആദ്യം പിടികൂടിയത്. തുടർന്നാണ് ഇയാളുടെ ഭാര്യ ഉൾപ്പെടെയുള്ള നാല് പേരെ അറസ്റ്റ് ചെയ്യുന്നത്. ഇതിനുമുമ്പ് അനാമിക ശുക്ലയുടെ പേരിൽ വ്യാജരേഖ ഉപയോഗിച്ച് ജോലി ചെയ്‌തിരുന്നവരെ പിടികൂടിയിരുന്നു. യഥാർഥ അനാമികയെ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.