ന്യൂഡൽഹി:വ്യാജ ഇ-മെയിലിനെതിരെ രാജ്യത്തെ ഫെഡറൽ സൈബർ സുരക്ഷാ ഏജൻസി ഇന്‍റർനെറ്റ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ട് വീഡിയോ രൂപത്തിലാണ് വൈറസ്. ഉപയോക്താവിന്‍റെ വ്യക്തി വിവരങ്ങൾ ചോർത്തിയെടുക്കാൻ വൈറസിന് കഴിയും. ഉപയോക്താവ് വീഡിയോ കാണുന്നതിനിടയിൽ മെസഞ്ചർ, ഫേസ്ബുക്ക്, ഇമെയിൽ എന്നിവയിൽ നിന്നുള്ള എല്ലാ കോൺടാക്റ്റുകളും ഹാക്ക് ചെയ്യും. പ്രതിഫലമായി ക്രിപ്റ്റോ കറൻസി ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.
വ്യാജ ഇ-മെയിലിനെതിരെ രാജ്യത്തെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് - കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇന്ത്യ
ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ട് വീഡിയോ രൂപത്തിലാണ് വൈറസ്. ഉപയോക്താവിന്‍റെ വ്യക്തി വിവരങ്ങൾ ചോർത്തിയെടുക്കാൻ വൈറസിന് കഴിയും

വ്യാജ ഇമെയിലിനെതിരെ രാജ്യത്തെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഫെഡറൽ സൈബർ സുരക്ഷാ ഏജൻസി
ഇത്തരം വൈറസുകളിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സൈബർ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ദേശീയ സാങ്കേതിക വിഭാഗമായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇന്ത്യ (സി.ഇ.ആർ.ടി) പറഞ്ഞു. വൈറസ് നിങ്ങളുടെ വിവരങ്ങൾ ഹാക്ക് ചെയ്തെന്ന് തോന്നിയാൽ സോഷ്യൽ മീഡിയ ലോഗിൻ ചെയാൻ ഉപയോഗിക്കുന്ന പാസ്‌വേഡുകൾ അപ്‌ഡേറ്റ് ചെയുകയോ മാറ്റുകയോ ചെയ്യണമെന്നും സി.ഇ.ആർ.ടി വ്യക്തമാക്കി.