കേരളം

kerala

ETV Bharat / bharat

വ്യാജവാര്‍ത്ത പ്രചാരണം: സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി - സോഷ്യല്‍ മീഡിയ

അഭിഭാഷകയായ അനുജ കപൂര്‍ ഏപ്രില്‍ എട്ടിനു സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി

By

Published : Apr 27, 2019, 4:05 PM IST

Updated : Apr 27, 2019, 8:35 PM IST

ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്, വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു. അഭിഭാഷകയായ അനുജ കപൂര്‍ ഏപ്രില്‍ എട്ടിനു സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

വ്യാജവാര്‍ത്ത പ്രചാരണം: സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്നും അതിനായി സുപ്രീം കോടതി വ്യക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പിലാക്കണമെന്നുമുള്ള ആവശ്യമുന്നയിച്ചാണ് അനുജ കപൂര്‍ പരാതി നല്‍കിയത്. 127 പേജുള്ള പരാതിയില്‍ വ്യജവാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു നേരെയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യം നല്‍കിയ പരാതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളിക്കളഞ്ഞു. ഇതിനെത്തുടര്‍ന്ന് കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.

Last Updated : Apr 27, 2019, 8:35 PM IST

ABOUT THE AUTHOR

...view details