വ്യാജ വിരലടയാളം ഉപയോഗിച്ച് പണം തട്ടുന്ന സംഘം അറസ്റ്റില്‍ - FAKE FINGERPRIN
ശ്രീലങ്ക, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
![വ്യാജ വിരലടയാളം ഉപയോഗിച്ച് പണം തട്ടുന്ന സംഘം അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4364580-1102-4364580-1567837782858.jpg)
വ്യാജ വിരലടയാളം ഉപയോഗിച്ച് പണം തട്ടുന്ന സംഘം അറസ്റ്റില്‍
വെസ്റ്റ് ഗോദാവരി(ആന്ധ്രാ): വ്യാജ വിരലടയാളം ഉപയോഗിച്ച് പണം തട്ടുന്ന അഞ്ച് അംഗ സംഘം അറസ്റ്റില്‍. വെസ്റ്റ് ഗോദാവരി ജില്ലാ പൊലീസാണ് ഇവരെ പിടികൂടിയത്. വ്യാജ വിരലടയാളം ഉപയോഗിച്ച് ആധാര്‍, പാസ്പോര്‍ട്ട് എന്നിവ ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ 70 പേരെയാണ് ഈ സംഘം വിദേശരാജ്യങ്ങളിലേക്ക് അയച്ചത്. ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതമാണ് ഇവര്‍ വാങ്ങിയിരുന്നത്.